കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് മാറ്റിയതില്‍ എബിവിപി ആഹ്ളാദപ്രകടനവും മിഠായിവിതരണവും നടത്തി.
യൂണിവേഴ്സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആഹ്ളാദപ്രകടനം എബിവിപി ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ് ഉദ്ഘാടനംചെയ്തു. എബിവിപി സംസ്ഥാന സമിതി അംഗം ഈശ്വരപ്രസാദ്, ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, എബിവിപി നഗര്‍ സമിതി അംഗം വി.എസ്. കെവിന് സ്മിത്ത്, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: