കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രാദേശിക നേതാവിനെ ഇനിയും പിടികൂടാനായില്ല.
സംഭവത്തില്‍ വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടില്‍ വീട്ടില്‍ ഷഗി(43)ക്കെതിരെ മുളവുകാട് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കേസിന്റെ അന്വേഷണം സെന്‍ട്രല്‍ സിഐ അനന്തലാല്‍ ഏറ്റെടുത്തു. പോക്സോ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കേസിനെ തുടര്‍ന്ന് ഇയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും പ്രതിയെ രക്ഷിക്കാനും കേസ് ഒതുക്കി തീര്‍ക്കാനും രാഷ്‌ട്രീയ സമ്മര്‍ദ്ദമുള്ളതായി സൂചനയുണ്ട്.
പ്രതിയുടെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനിയായ എട്ടു വയസുകാരിയാണ് പീഡനത്തിനിരയായത്.
















