അരൂര്‍: അപകടസാധ്യതയുള്ള ജംഗ്ഷനുകളില്‍ നാഷണല്‍ ഹൈവേ സുരക്ഷാ അതോറിറ്റി സ്ഥാപിക്കുന്ന സിഗ്‌നല്‍ ലൈറ്റ്,ചന്തിരൂര്‍ വടക്കേ വെളുത്തുള്ളി ജങ്ഷനില്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വെളുത്തുള്ളി റോഡില്‍ ധാരാളം വ്യവസായശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.
















