കണ്ണൂര്‍: 12 മുതല്‍ 20 വരെ നടക്കുന്ന ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യഭിഷേകത്തിനായി നെയ്യമൃതുകാര്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുണ്ടേരി, ഏച്ചൂര്‍, കൊളച്ചേരി, വാരം, എളയാവൂര്‍, ചേലോറ എന്നീ ആറ് നെയ്യമൃത് മഠങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 12 ന് ഉച്ചക്ക് 2 മണിക്ക് വ്രതക്കാര്‍ മഠങ്ങളില്‍ പ്രവേശിക്കും. 18 ന് വൈകുന്നേരം 4 മണിക്ക് നെയ്യമൃത് ഏച്ചൂരപ്പന് സമര്‍പ്പിക്കും. രാത്രി 10.30 ന് തന്ത്രി കോറമംഗലം ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം നടക്കും.
















