Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 05:41 pm IST
inKannur

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കുമെന്ന ഇടതു സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് മാസങ്ങളായിട്ടും നടപടിയുമായി മുന്നോട്ട് പോകാത്തതില്‍ ദുരൂഹത. സ്വയംഭരണസ്ഥാപനമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. തിരുവനന്തപുരം ലോ അക്കാദമി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വിവാദങ്ങളുടെ വേലിയേറ്റമുണ്ടായ സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാകുമ്പോഴും നിരവധി നിയമപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് സാമുവല്‍ ആറോണ്‍ തന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് കൈമാറിയത്. പൊതജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് വേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂ എന്ന് പ്രത്യേക നിര്‍ദ്ദേശവും വെച്ചിരുന്നു. എന്നാല്‍ ഇതിന് പൂര്‍ണ്ണമായും ഘടകവിരുദ്ധമായാണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കോളേജിന് സ്വന്തമായി സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടി പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്ത് ഇപ്പോള്‍ നികുതി സ്വീകരിക്കുന്നില്ല. നിലവില്‍ സ്വന്തമായി സ്ഥലമില്ലാതെയാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. പുതിയ തീരുമാനപ്രകാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമായാലും സൗജന്യചികിത്സ എന്ന ആവശ്യം നടപ്പിലാക്കാന്‍ സാധിക്കില്ല. നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തന്നെ പുതിയ സ്ഥാപനത്തെയും ബാധിക്കുകയും നിയമ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നതും.

മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമാകാനും സാധ്യതയുണ്ട്. എംബിബിഎസിന്റെ സ്ഥിരാംഗീകാരവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജിന് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ അംഗീകാരം നല്‍കാനാവില്ലെന്ന് അന്ന് ഐഎംസി വ്യക്തമാക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം തന്നെ നഷ്ടമാകും. എന്നാല്‍ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം തങ്ങളുടെ ഭാവിയെ ത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.