കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് കോട്ടയം നഗരസഭയുടെ ആറാം വാര്‍ഡില്‍ പെട്ട പെരുമ്പായിക്കാട് പുറമ്പോക്ക് ഭൂമി കയ്യേറിയതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നവോദയ ജനകീയ വേദി ഭാരവാഹികള്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി, കൃഷിമന്ത്രി, ജില്ലാ അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഭവം സംബന്ധിച്ച് മുമ്പും നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ പൊലീസിന്റെ ഒത്താശയോടെ ഗോപകുമാര്‍ എന്ന വ്യക്തി ജെസിബിയുമായി എത്തി റവന്യൂ അധികാരികള്സ്ഥലമളന്ന് സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകള്‍ പിഴുതുമാറ്റിയെന്നും ആക്ഷേപമുണ്ട്. പത്രസമ്മേളനത്തില്‍ കെ തങ്കപ്പന് പറാല്‍, സുകുമാരന്‍ നായര്‍, ഭാസ്ക്കരപ്പണിക്കര്, സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: