ആലപ്പുഴ: ലോക ക്യാന്‍സര്‍ ദിനാചരണത്തോടു അനുബന്ധിച്ചു ഇന്ന് ആയുര്‍ രക്ഷാ മിഷന്‍ ആലപ്പുഴ നഗരചത്വരത്തില്‍ നിന്നും കടപ്പുറം വരെ ക്യാന്‍സര്‍ പ്രതിരോധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിക്കും. റമദാ ഹോട്ടല്‍ ചെയര്‍മാന്‍ റെജി ചെറിയാന്‍ നയിക്കുന്ന കൂട്ടയോട്ടം, നഗരസഭാ അധ്യക്ഷ്യന്‍ തോമസ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അദ്ധ്യക്ഷത വഹിക്കും. എംപി കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ അവബോധത്തിനു വേണ്ടി 1000 ദീപങ്ങള്‍ തെളിക്കും. ആയുര്‍ രക്ഷാ മിഷന്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി ക്യാന്‍സര്‍ അവബോധ സന്ദേശം നല്‍കും. മെഹബൂബ്, ജി. മനോജ്കുമാര്‍, ആര്‍. രാജേഷ് എന്നിവര്‍ സംസാരിക്കും. ഹരീന്ദ്രനാഥ് തായങ്കരി ക്യാന്‍സര്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആയുര്‍ രക്ഷാ മിഷന്‍ സെക്രട്ടറി രംഗനാഥ്. എസ് സ്വാഗതവും, ട്രഷറര്‍ ഉഷ നന്ദിയും പറയും.
















