കൊച്ചി: മലയാള സിനിമയിലെ താരങ്ങള്‍ രൂപം കൊടുത്ത സെലിബ്രിറ്റി കേരളയുടെ ആദ്യ നാടകം 5ന് വൈകിട്ട് 6 മണിക്ക് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കും. കെ.ടി. മുഹമ്മദ് രചിച്ച ‘സ്വന്തം ലേഖകന്‍’ ആണ് സെലിബ്രിറ്റി കേരള ആദ്യമായി അവതരിപ്പിക്കുന്നത്. കലാശാല ബാബുവാണ് നാടകം സംവിധായകന്‍. നാടകപരിശീലനം നെട്ടൂരിലെ കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പുരോഗമിക്കുകയാണ്.
ടെലഫോണ്‍ ആണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ഇതിലേക്ക് വരുന്ന കോളുകളാണ് നാടകത്തെ മുന്നോട്ട് നയിക്കുന്നത്. 19 സീനുകളാണുള്ളത്. പുതുതലമുറയ്‌ക്കും നാടകപ്രേമികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും അവതരണമെന്നും കലാശാല ബാബു അദ്ദേഹം പറഞ്ഞു.
നിര്‍മാതാക്കളായ കെ.വി. ഷാജി, രഞ്ജിത്ത് പൊന്നന്‍, ഫേസ് മാനേജിങ് ട്രസ്റ്റി ടി.ആര്‍. ദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കെ.ടി.എസ്. പടന്നയില്‍, സീനത്ത്, കൊച്ചു പ്രേമന്‍, നീനാ കുറുപ്പ്, ടോണി, ബാബു നമ്പൂതിരി, കുളപ്പുള്ളി ലീല എന്നിവരാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍. ഇന്ന് ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നടക്കും.
ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി ഈസ് (ഫേസ്) എന്ന സന്നദ്ധ സംഘടനയുടെ ധനശേഖരണാര്‍ഥമാണ് സെലിബ്രിറ്റി കേരളയുടെ ആദ്യ നാടകാവതരണം.
















