കോട്ടയം: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പതിക്‌സ് കേരള ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുറിച്ചി കേന്ദ്ര ഹോമിയോപ്പതി ഗവേഷണ സ്ഥാപനത്തില്‍ 12ന് സീക്രട്ട് ഓഫ് മൈ സക്‌സസ് എന്ന പേരില്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തും. കേരളത്തിലെ പ്രമുഖരായ 10 ഹോമിയോപ്പതി ഡോക്ടര്‍മാര്‍ തങ്ങളുടെ വിജയരഹസ്യം മറ്റു ഡോക്ടര്‍മാരുമായി പങ്കുവയ്‌ക്കുന്ന പുതുമയുള്ള ഒരു പരിപാടിയാണിത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശീലനം.
രാവിലെ 10ന് ഐഎച്ച്‌കെയുടെ ട്രസ്റ്റ് ചെയര്‍മാര്‍ ടി.എന്‍. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ഗവ. ഹോമിയോപ്പതി ഗവേഷണകേന്ദ്രം അസി. ഡയറക്ടര്‍ ഡോ. കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഐഎച്ച്‌കെ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.എ. ഷൈബുരാജ് ആമുഖ പ്രഭാഷണവും ഐഎച്ച്‌കെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ബി. നായര്‍ മുഖ്യപ്രഭാ,ണവും നടത്തും. ഡോ. എം.എസ്. ബാലാജി, ഡോ. പി.ആര്‍. രാധാകൃഷ്ണന്‍, ഡോ. സ്റ്റാലിന്‍ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
















