ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീ കരണ പ്രഖ്യാപനം നാലിന് ഉച്ചയ്‌ക്ക് 2.30ന് കോമളപുരം ടാറ്റാവെളിയില്‍ മന്ത്രി തോമസ് ഐസക് നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും 4,350 മീറ്റര്‍ എല്‍ടി ലൈനും അനുബന്ധഉപകരണങ്ങളും ഉപയോഗിച്ച് 523 കുടുംബങ്ങള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി. ഉദയവര്‍മ്മ, എക്‌സി. എഞ്ചിനീയര്‍ പ്രസന്നകുമാരി, അസി. എഞ്ചിനീയര്‍ മായ എസ്. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















