കൊച്ചി: വണ്ടര്‍ലായില്‍ സുരക്ഷിതത്വം നിലനിര്‍ത്താന്‍ പ്രത്യേക വസ്ത്രധാരണ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സാരി, നൈറ്റി, ചുരിദാര്‍, ഷോള്‍, സ്‌കാര്‍ഫ്, ശിരോ വസ്ത്രങ്ങള്‍, ബുര്‍ക്ക/പര്‍ദ്ദ, ജീന്‍സ്, കാര്‍ഗോ പാന്റ്, ഷര്‍ട്ട്, മുണ്ട് എന്നിവ വാട്ടര്‍ റൈഡുകളില്‍ അനുവദിക്കില്ല. പോളിയസ്റ്റര്‍, നൈലോണ്‍ വസ്ത്രങ്ങള്‍ മാത്രമേ വാട്ടര്‍ റൈഡുകളില്‍ അനുവദിക്കുകയുള്ളൂ.
മറ്റു റൈഡുകളില്‍ സാരി, ഷോളുകള്‍, സ്‌കാര്‍ഫുകള്‍, ശിരോ വസ്ത്രങ്ങള്‍ തുടങ്ങിയ അയഞ്ഞ വസ്ത്രങ്ങളും അനുവദിക്കില്ല. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ വസ്ത്രധാരണ നിബന്ധനകള്‍ ബാധകമാണ്. സുരക്ഷയെ മുന്‍നിര്‍ത്തി ഈ വസ്ത്രങ്ങള്‍ക്ക് പകരമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുളള വസ്ത്രങ്ങള്‍ വണ്ടര്‍ലാ പാര്‍ക്കിനുള്ളിലെ ഷോപ്പുകളില്‍ മിതമായ നിരക്കില്‍ ലഭ്യമാണ്.
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി വസ്ത്രധാരണത്തിലെ മാറ്റങ്ങളില്‍ സഹകരിക്കണമെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്റ്റര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി അഭ്യര്‍ത്ഥിച്ചു.
















