മരട്: ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ തൈക്കൂടം ജംഗ്്ഷനില്‍ റോഡ് ഉപരോധിച്ചു. 49, 51 ഡിവിഷനുകളില്‍ കുടിവെള്ളം കിട്ടാത്തത്. ഇതോടെ വൈറ്റിലയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.
മെട്രോ ജോലികളുടെ ഭാഗമായി വൈറ്റില മുതല്‍ ചമ്പക്കര വരെ പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പുതിയ പൈപ്പിലൂടെ പമ്പിങ് ആരംഭിച്ചെങ്കിലും തൈക്കൂടത്ത് കുടിവെള്ളം കിട്ടാതായതാണ് സമരം രൂക്ഷമാക്കിയത്. ചമ്പക്കര മുതല്‍ പേട്ട വരെ പഴയ പൈപ്പ് ലൈന്‍ മാറ്റിയിട്ടില്ല.
സൗത്ത് സിഐ സിബി ടോം, അഡീഷനല്‍ തഹസില്‍ദാര്‍ എം.വി. സുരേഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഒരുമണിക്കൂര്‍ പമ്പിങ് നടത്തിയിട്ടും പ്രദേശത്ത് വെള്ളമെത്തിയില്ല. 49-ാം ഡിവിഷനിലെ കൗണ്‍സിലറായ ഷൈന്‍ ഉപരോധത്തില്‍ പങ്കെടുത്തു.
















