അരൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ നാടിനു ഭീഷണിയാകുന്നു. അരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അന്യസംസ്ഥാന തൊഴിലാളി യുവതിയ കടന്നുപിടിച്ചു. യുവതി അച്ഛനോടൊപ്പം പോലീസ് സ്റ്റേഷന് സമീപം നില്‍ക്കുമ്പോള്‍ ആക്രമിക്കുകയായിരുന്നു. യുവതിയും നാട്ടുകാരും ഓടി പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു, പ്രതി മദ്യലഹരിയില്‍ ആയിരുന്നു. തൊട്ടടുത്ത കടയില്‍ അന്യസംസഥാനത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ മാന്യമായി തൊഴില്‍ ചെയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കു കൂടി അപമാനമാകുകയാണ്.
















