മാവേലിക്കര: പരാതിക്കാരുടെ മുന്നില്‍ വെച്ചു എസ്‌ഐ മോശമായി പെരുമാറിയെന്ന പരാതിയുമായി സിവില്‍ പോലീസ് ഓഫിസര്‍ രംഗത്ത്. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ബാബു വിജയനാഥ് ആണ് എസ്‌ഐ: ഇ.അജീബിനെതിരെ സിഐക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം മാവേലിക്കര സ്റ്റേഷനിലാണു സംഭവം. ഡ്യൂട്ടി എഴുതിക്കുന്നതിനായി എസ്‌ഐയുടെ മുറിയിലെത്തിയപ്പോള്‍ എസ്‌ഐ മോശമായി പെരുമാറിയെന്നാണ് പരാതി.
എസ്‌ഐയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. മുന്‍പു വനിത സിവില്‍ പോലീസ് ഓഫിസറുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ട്രാഫിക് ഡ്യൂട്ടി നല്‍കിയതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കിയ എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണു അസോസിയേഷന്‍ നിലപാട്.
പരാതി ലഭിച്ചെന്നും അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും സിഐ: പി. ശ്രീകുമാര്‍ അറിയിച്ചു.
















