ചേര്‍ത്തല: വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു നേരെ അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് ബിജെപി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വയലാറില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് സമാനമായ സംഭവത്തില്‍ സഖാക്കളുടെ പങ്ക് അന്വേഷിക്കണം.
നുണപ്രചരണങ്ങളിലൂടെ സ്വന്തം പാര്‍ട്ടിയിലെ വിഭാഗീയത മറച്ചുവെയ്‌ക്കാനുള്ള വിഫല ശ്രമമാണ് അക്രമത്തിന് പിന്നില്‍. കുറ്റം ചെയ്തിട്ട് അത് ആര്‍എസ്എസിനു മേല്‍ കെട്ടിവെയ്‌ക്കാനുള്ള സിപിഎമ്മിന്റെ ഗൂഢശ്രമം വയലാറിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജിനു, അജിത്ത്, ഹരി എന്നിവര്‍ സംസാരിച്ചു.
















