Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കൃഷ്ണവേഷത്തിന് ഇനി പത്മശ്രീ തിളക്കവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2017, 11:07 am IST
inKozhikode

കൊയിലാണ്ടി: കളിവിളക്കിന് മുന്നില്‍ കെട്ടിയാടുന്ന കൃഷ്ണവേഷത്തിന് ഇനി പത്മശ്രീ തിളക്കവും. 103-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മശ്രീ പുരസ്‌കാരം വൈകിയെത്തിയ അംഗീകാരമാണ്. അഭിനയ സിദ്ധികൊണ്ട് ആസ്വാദക മനസ്സുകളില്‍ അനേകായിരം പുരസ്‌കാരങ്ങള്‍ ഗുരുവിന്റേത് മാത്രമായി കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ കൃഷ്ണവേഷം കാണാന്‍ മാത്രമായി കഥകളി പ്രേമികള്‍ കളിവിളക്കിന് ചുറ്റു ഒത്തുകൂടിയിരുന്നു. എണ്ണിയാല്‍ തീരാത്തത്ര ശിഷ്യ സമ്പത്താണ് ചേലിയയുടെ ഈ പ്രിയ ഗുരുവിനുള്ളത്.

ഇഷ്ടവേഷത്തില്‍….. അരങ്ങില്‍ കൃഷ്ണനായി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

കൊല്ലവര്‍ഷം 1091ല്‍ മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് കുഞ്ഞിരാമന്‍നായര്‍ ജനിച്ചത് (1916 ജൂണ്‍ 26). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചേലിയ ഗ്രാമത്തില്‍ ജനനം. മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും കുഞ്ഞിമ്മക്കുട്ടി അമ്മയുടെയും മകനായാണ് ജനനം.

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്‌കൂളില്‍ നാലാം ക്ലാസുവരെ മാത്രം പഠനം. 15-ാം വയസ്സില്‍ കഥകളി പഠനം. പിന്നീട് കേരളത്തിലെ നിരവധി കളിയോഗങ്ങളില്‍ നിറസാന്നിദ്ധ്യമായി. തുടര്‍ന്ന് നൃത്തരംഗത്തേക്ക് പ്രവേശിച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്‌നംപിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതീഭായ് എന്നിവരുടെ കീഴില്‍ ഭരതനാട്യം പഠിച്ചു.

കണ്ണൂരില്‍ ഭാരതീയ നൃത്ത വിദ്യാലയം സ്ഥാപിച്ചു. തലശ്ശേരിയില്‍ ഭാരതീയ നാട്യകലാലയത്തിന് തുടക്കം കുറിച്ചു. ഗുരു ഗോപിനാഥുമായി ചേര്‍ന്ന് കേരളനടനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ 1974 ല്‍ പൂക്കാട് കലാലയം സ്ഥാപിച്ചു. തുടര്‍ന്ന് തന്റെ തറവാട്ടുവക സ്ഥലത്ത് ചേലിയകഥകളി വിദ്യാലയം സ്ഥാപിച്ചു.

ശിഷ്യരും പ്രശിഷ്യരുമായി ആയിരക്കണക്കിന് നര്‍ത്തകര്‍, ഇന്ന് വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് വര്‍ഷക്കാലം കേരള ഗവ. നടനഭൂഷണം എക്‌സാമിനറായും ഒരു കൊല്ലം കേരള കലാമണ്ഡലം എക്‌സാമിനറായും മൂന്ന് കൊല്ലം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്ത വിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1979ല്‍ നൃത്തത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ നൃത്തത്തിനും കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2002 ല്‍ കലാരംഗത്ത് വിശിഷ്ട സേവനത്തിന് കേരള കലാമണ്ഡലം പുരസ്‌കാരം, കലാദര്‍പ്പണത്തിന്റെ നാട്യ കുലപതി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം നാട്യരത്‌നം, പാഞ്ചജന്യ പുരസ്‌കാരം, രൈക്വഋഷി പുരസ്‌കാരം, ടാഗോര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

പരേതയായ ജാനകിയാണ് ഗുരുവിന്റെ ഭാര്യ. ഏക മകന്‍ പവിത്രന്‍നായര്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം മുംബൈയില്‍ താമസിക്കുന്നു. മരുമകള്‍: നളിനി. പേരമക്കള്‍: അമൃത, ചിന്മയന്‍. സഹോദരിപുത്രന്‍ പൊയില്‍കാവ് എച്ച്എസ്എസ് റിട്ട. പ്രധാനാധാധ്യാപകന്‍ ശങ്കരനും ഭാര്യ ഗീതയ്‌ക്കുമൊപ്പമാണ് ഗുരു താമസിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.