ഹരിപ്പാട്: കരുവാറ്റയില്‍ ക്വാട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ ഒരാളുടെ നില ഗുരുതരം. കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ ഉല്ലാസ് (28)നെയാണ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് താമല്ലായ്‌ക്കല്‍ കെ.വി. ജെട്ടിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മറ്റൊരു യുവാവ് പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകിട്ട് കരുവാറ്റ ഹൈസ്‌ക്കൂളിന് പടിഞ്ഞാറുഭാഗം അജിത സൗണ്ട് ജങ്ഷന് സമീപമായിരുന്നു അക്രമം നടന്നത്.
















