ചേര്‍ത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രം നാളെ മറ്റൊരു മഹനീയ ചടങ്ങിനുകൂടി സാക്ഷ്യം വഹിക്കും. ക്ഷേത്രം ഇത്തവണ സമൂഹവിവാഹത്തിനാണ് വേദിയൊരുക്കുന്നത്.
ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി നാളെ ഉച്ചയ്‌ക്ക് 11.30ന് അഞ്ച് നിര്‍ദ്ധന യുവതികളാണ് പുതുജീവിതത്തിലേക്ക് കാലൂന്നുന്നത്. ഈ ചടങ്ങിന് ക്ഷേത്രസമിതിയോടൊപ്പം നാടാകെ നേതൃത്വം നല്‍കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വിയും, ക്ഷേത്ര തന്ത്രി ജിതിന്‍ ഗോപാലും ചടങ്ങുകള്‍ക്ക് മുഖകാര്‍മ്മികത്വം വഹിക്കും.
വിവാഹത്തിന് ശേഷം നടക്കുന്ന അനുമോദന സമ്മേളനം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ രവി എംപി അധ്യക്ഷനാകും. മന്ത്രി പി. തിലോത്തമന്‍ ഉപഹാരസമര്‍പ്പണവും കെ.സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണവും നടത്തും. അഡ്വ. എ.എന്‍. രാജന്‍ ബാബു, കെ.കെ. മഹേശന്‍, വെള്ളിയാകുളം പരമേശ്വരന്‍, വി.ഗോപാലകൃഷ്ണന്‍ നായര്‍, പി.ഡി. ഗഗാറിന്‍, പി.രാമചന്ദ്രന്‍ കൈപ്പാരിശ്ശേരില്‍, പി.ജി സദാനന്ദന്‍, കെ.ഡി. ജയരാജ് എന്നിവര്‍ സംസാരിക്കും.
















