Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കല്‍പ്പനയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 06:15 pm IST
inEntertainment

ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വേര്‍പാടുകളുണ്ട്. അങ്ങനെ വരുമ്പോള്‍ മനസ്സ് യാഥാര്‍ത്ഥ്യത്തിനും അയഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചരിച്ചെന്നു വരാം. കഴിഞ്ഞ വര്‍ഷം മലയാളികള്‍ എത്ര തവണയാണ് ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയത്. തുടക്കം നടി കല്‍പ്പനയിലൂടെയായിരുന്നു. അവിശ്വസനീയമായിരുന്നു ആ വാര്‍ത്ത.

2016 ജനുവരി 25 ന് സമയം ഏതാണ്ട് ഉച്ചയോടടുക്കുമ്പോഴായിരുന്നു ആ വിയോഗ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്. മാധ്യമങ്ങളിലൂടെ കേട്ടതും കണ്ടതുമൊന്നും സത്യമാവരുതേയെന്ന് അവര്‍ ആഗ്രഹിച്ചു, വെറുതെയെങ്കില്‍ കൂടി. കാരണം അത്രമാത്രം മലയാളികള്‍ ആ ബഹുമുഖപ്രതിഭയെ സ്‌നേഹിച്ചിരുന്നു. സിനിമാ പ്രേമികളെ ഒന്നടങ്കം തന്റെ ചിരിച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ കല്‍പ്പനയ്‌ക്ക് സാധിച്ചു. ചിരിപ്പിക്കുകയെന്നത് നിസാര കാര്യമല്ലല്ലോ?. നിഷ്‌കളങ്കമായ ഹാസ്യമായിരുന്നു അവര്‍ അവതരിപ്പിച്ചതിലേറെയും. നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ എത്രയെത്ര. പലതിലും കഥയില്ലാത്ത പെണ്ണായി പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു.

ഹാസ്യകഥാപാത്രങ്ങളെ കല്‍പനയോളം മികവുറ്റതാക്കിയ നടിമാര്‍ ചുരുക്കം. അത്തരം കഥാപാത്രങ്ങളില്‍ ഒരുപരിധിവരെ സംവിധായകര്‍ അവരെ തളച്ചിട്ടപ്പോഴും ഇടയ്‌ക്കൊക്കെ ആ അഭിനയ വല്ലരിയില്‍ ശക്തമായ കഥാപാത്രങ്ങളും പൂവിട്ടു.

വെള്ളിത്തിരയില്‍ ജഗതിയും കല്‍പ്പനയും ഹിറ്റ് ജോഡികളായി. പ്രേക്ഷകര്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ആലിബാബയും ആറരക്കള്ളന്മാരും, ഗ്രാമപഞ്ചായത്ത്, കാബൂളിവാല, പുന്നാരം, മിസ്റ്റര്‍ ബ്രഹ്മചാരി, സേതുരാമയ്യര്‍ സിബിഐ, എന്നും സംഭവാമി യുഗേ യുഗേ, പഞ്ചവടിപ്പാലം, …ആ നിര അങ്ങനെ നീളുന്നു.

കല്‍പ്പനയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1977 ല്‍ വിടരുന്ന മൊട്ടുകളിലൂടെയായിരുന്നു. ബാലതാരമായി. ശിഖരങ്ങള്‍, ദ്വിഗ് വിജയം എന്നീ ചിത്രങ്ങളിലും കല്‍പ്പന കുട്ടിയായി അഭിനയിച്ചു. പാതിരാസൂര്യന്‍, അന്തിവെയിലിലെ പൊന്നു, യാഗം, ഇതും ഒരു ജീവിതം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സമാന്തര സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന പോക്കുവെയിലില്‍ നായികയായി. ജി.അരവിന്ദന്‍ നിഷയെന്ന കഥാപാത്രത്തെ വിശ്വസിച്ചേല്‍പ്പിക്കുകയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു നായകന്‍. രജത കമലം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ആ ചിത്രത്തെ തേടിയെത്തി. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളില്‍ പോക്കുവെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അത്തരമൊരു സമാന്തര സിനിമയുടെ ഭാഗമായിട്ടും കല്‍പ്പന പിന്നീട് ഹാസ്യനടിയുടെ ലേബലിലേക്ക് ചുരുക്കപ്പെട്ടു.

മലയാളിയുടെ നായികാ സങ്കല്‍പത്തിന് പറ്റുന്ന ശരീരപ്രകൃതിയായിരുന്നില്ല കല്‍പ്പനയ്‌ക്ക്. താന്‍ സുന്ദരിയല്ല എന്ന് അവര്‍ തന്നെ പറയുമായിരുന്നു. പക്ഷെ, ആ മുഖത്ത് ഹാസ്യഭാവങ്ങള്‍ മിഴിവാര്‍ന്ന് നിന്നു. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തി. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ.പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കുടുംബകോടതിയിലെ ഗുണ്ടൂര്‍ പാര്‍വ്വതിയും ഗ്രാമപഞ്ചായത്തിലെ പങ്കജാക്ഷിയും കല്‍പനയുടെ മികവിനുദാഹരണമായ ചില കഥാപാത്രങ്ങള്‍ മാത്രം. മിസ്റ്റര്‍ ബ്രഹ്മചാരിയിലെ കല്‍പന അവതരിപ്പിച്ച വീട്ടുജോലിക്കാരിയായ അനസൂയ പറയുന്ന ഒരു സംഭാഷണമുണ്ട്, ‘പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്പുരാനെയെന്ന്’. ഇന്നും ഈ ഡയലോഗ് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍പ്പുണ്ട്.

1985 ല്‍ ചിന്നവീട് എന്ന തമിഴ്ചിത്രത്തില്‍ ഭാഗ്യരാജിന്റെ നായികയായി. ഭാഗ്യലക്ഷ്മി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തുടര്‍ന്ന് നായികാ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച കല്‍പ്പനയെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് അമ്മ വിജയലക്ഷ്മിയായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹിനിയെ അവതരിപ്പിക്കാന്‍ വിസമ്മതിച്ച കല്‍പ്പനയെ ആ കഥാപാത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത് അമ്മയായിരുന്നു. ഏത് കഥാപാത്രമായാലും അത് അവതരിപ്പിച്ച് ഫലിപ്പിക്കുകയെന്നതാണ് ഒരു നടിയുടെ മികവെന്നും കഥാപാത്രം ചെറുതോ വലുതോയെന്നതില്‍ കാര്യമില്ലെന്നും ആ അമ്മ മകളെ പഠിപ്പിച്ചു. 1977 ല്‍ തുടങ്ങിയതാണ് കല്‍പ്പനയുടെ അഭിനയ ജീവിതം.

2016 ല്‍ വിടവാങ്ങുന്നതിന് തൊട്ടുമുമ്പുവരേയും അവര്‍ അഭിനേത്രിയായി തുടര്‍ന്നു. ഏകദേശം 300 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നിട്ടും വേണ്ടത്ര അംഗീകാരം അവരെ തേടിയെത്തിയില്ല. അതില്‍ കല്‍പ്പനയ്‌ക്കുമുണ്ടായിരുന്നു മനോവിഷമം. ആ സങ്കടം തീര്‍ന്നുകിട്ടിയത് 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിലൂടെയാണ്. റസിയ, ചെല്ലമ്മ അന്തര്‍ജനം എന്നിവരുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കി ബാബു തിരുവല്ലയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിലെ റസിയയെ അവതരിപ്പിച്ചത് കല്‍പ്പനയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിരസിച്ച ആ ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ അവര്‍ അങ്ങേയറ്റം സന്തോഷിച്ചിരുന്നു.

മകള്‍ ശ്രീമയിക്കൊപ്പം

ചാര്‍ലിയിലെ ക്യൂന്‍ മേരിയെന്ന കഥാപാത്രത്തെയും അവര്‍ അനശ്വരമാക്കി. ദുഖങ്ങള്‍ക്കെല്ലാം വിരാമമിട്ട് കടലിന്റെ ആഴങ്ങളില്‍ ക്യൂന്‍ മേരി അഭയം തേടി. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കല്‍പ്പനയും തന്റെ സ്വകാര്യ ദുഖങ്ങളൊന്നും മറ്റാരേയും അറിയിച്ചിരുന്നില്ല. ഒടുവില്‍ വിധിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുവരേയും അവര്‍ മുഖത്ത് ചായം തേച്ചു. ഒടുവില്‍ ചമയങ്ങളേതുമില്ലാത്ത ലോകത്തേക്ക്…എങ്കിലും ഒരിക്കലും ആ ചിരി പ്രേക്ഷക മനസ്സില്‍ നിന്ന് മായില്ല, അത് ഉറപ്പ്.

1965 ഒക്ടോബര്‍ 13 ന് നാടകപ്രവര്‍ത്തകരായ ചവറ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും മകളായാണ് കല്‍പ്പന പ്രിയദര്‍ശിനിയുടെ ജനനം. മിനി മോളെന്നും മീനുവെന്നും പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ വിളിച്ചു. നടിമാരായ ഉര്‍വശിയുടേയും കലാരഞ്ജിനിയുടേയും സഹോദരി. കമല്‍ റോയ്, അന്തരിച്ച പ്രിന്‍സ് എന്നിവര്‍ സഹോദരങ്ങള്‍. 1998 ല്‍ സംവിധായകന്‍ അനില്‍ കുമാറിനെ വിവാഹം കഴിച്ചു. പതിനാല് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2012 ല്‍ വിവാഹമോചിതയായി. മകള്‍ ശ്രീമയി. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിലെത്തിയ കല്‍പ്പന അവിടെവച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

ഞങ്ങള്‍ തനിച്ചായ പോലെ

റസിയാബീവിയും, ചെല്ലമ്മ അന്തര്‍ജനവും കല്‍പ്പനയ്‌ക്കൊപ്പം

കല്‍പ്പന അഭിനയിച്ച തനിച്ചല്ല ഞാന്‍ എന്ന സിനിമ റസിയാ ബീവിയുടെ ജീവിതമാണ് പറയുന്നത്. റസിയ തന്നെ ചക്കരയെന്നുവിളിക്കുന്ന കല്‍പ്പനയെക്കുറിച്ചോര്‍ക്കുന്നു…

കല്‍പ്പനച്ചേച്ചി മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതാനുഭവം നല്ല രീതിയില്‍ അവതരിപ്പിച്ചതുകൊണ്ടാണ് ചേച്ചിക്ക് അവാര്‍ഡ് ലഭിച്ചത്. തന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ കഥാപാത്രത്തിന് റസിയ എന്നുതന്നെ പേരിടണമെന്ന് കല്‍പ്പനച്ചേച്ചി ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു. ഒരു ദിവസം സന്ധ്യയ്‌ക്ക് മഹ്‌രിബ് നമസ്‌കാരം ചെയ്യുമ്പോള്‍ കുറേ വസ്ത്രങ്ങളും വീട്ടു സാധനങ്ങളുമായി വന്നു കയറി. എന്നിട്ട് പറഞ്ഞു, ”എടീ ചക്കരേ… നീ ലോകത്ത് ആരും ചെയ്യാത്ത പുണ്യകാര്യങ്ങളാണ് ചെയ്തത്. അതുകൊണ്ടാണ് നിന്നെ ഞാന്‍ സഹായിക്കുന്നത്” . അപ്പോള്‍ പ്രാര്‍ത്ഥനയ്‌ക്കുശേഷം ഞാന്‍ പറഞ്ഞു. ”ഈ സമയത്ത് ഞാന്‍ പറയുകയാണ്, എനിക്ക് തന്ന ഈ സഹായത്തിന് ലോകം അറിയുന്ന സമ്മാനം ചേച്ചിക്ക് ലഭിക്കും” എന്ന്. അതുപോലെ സംഭവിച്ചു. തുടര്‍ന്ന് അവാര്‍ഡ് കിട്ടിയ ഉടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. അള്ളാ ചക്കരയുടെ പ്രാര്‍ത്ഥന കേട്ടു. ഞാന്‍ കിടന്നുറങ്ങുന്ന ബെഡ്ഷീറ്റു പോലും അവര്‍ തന്നതാണ്. അവരെ ഇനി കാണാനാകില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാകുന്നില്ല.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.