Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എസ്എഫ്‌ഐ ഫാസിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 09:03 pm IST
inVicharam

വിവരവും വിജ്ഞാനവും കലയും സംസ്‌കാരവുമെല്ലാം സ്വായത്തമാക്കേണ്ട സ്ഥാപനങ്ങളാണ് കലാലയങ്ങള്‍. ലോകമെമ്പാടുമുള്ള വിജ്ഞാന കുതുകികളെ ആകര്‍ഷിച്ച കലാശാലകള്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. നളന്ദയും തക്ഷശിലയുമൊക്കെ അറിവിന്റെ ഭണ്ഡാകാരങ്ങളായിരുന്നു. അതൊക്കെ പഴങ്കഥ. ഭാരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയങ്ങള്‍ ഇപ്പോഴുമുണ്ട്.

ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ വരെ നടന്ന കലാലയങ്ങള്‍ കേരളത്തിലുമുണ്ട്. ബിരുദവും ബിരുദാന്തരബിരുദവുമൊക്കെ നേടാന്‍ കഴിയുന്ന സാക്ഷര കേരളത്തിലെ ചില സ്ഥാപനങ്ങളില്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും നമ്മുടെ സഭ്യതയ്‌ക്കും മര്യാദയ്‌ക്കും ചേരുന്നതല്ലെന്ന് പറയേണ്ടിവരുന്നു. ഏറ്റവും മോശമായ വാര്‍ത്തകള്‍ കേട്ടത് ഏറെ പഴക്കമുള്ള, ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നും ഇപ്പോള്‍ എറണാകുളം മഹാരാജാ കോളജില്‍ നിന്നുമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ കാര്യം പറയേണ്ടതില്ല. അവിടെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയെ അല്ലാതെ മറ്റൊന്നിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

അധ്യാപകര്‍ പോലും ഭയത്തോടെ മാത്രമാണവിടെ കടന്നുചെല്ലുന്നത്. കോളജിനകത്ത് മാത്രമല്ല, അവിടത്തെ എസ്എഫ്‌ഐ ഗുണ്ടകള്‍ നിമിത്തം പൊതുവഴിയില്‍ പ്രകടനം നടത്താന്‍ പോലും ഭയമാണ്. പോലീസിനെ പോലും തല്ലും കല്ലെറിയും. ഇടിപ്പുര സൂക്ഷിക്കുന്ന സ്ഥാപനമാണതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

എറണാകുളം മഹാരാജാസ് കോളജ് എന്നുകേട്ടാല്‍ രോമാഞ്ചം കൊള്ളുമായിരുന്നു കഴിഞ്ഞ തലമുറ. 1875 ല്‍ തുടങ്ങിയ ഈ കോളജില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികളും ഇരുന്നൂറോളം അധ്യാപകരുമുണ്ട്. വിവിധ രാഷ്‌ട്രീയ നേതാക്കളായി കേരളത്തില്‍ ഇന്നുള്ള പലരുടെയും തട്ടകമായിരുന്നു മഹാരാജാസ്. വിദ്യാര്‍ത്ഥി സംഘടനകളുടെ വൈവിധ്യങ്ങള്‍ക്കിടയിലും സ്‌നേഹവും സൗഹാര്‍ദ്ദവും പഠനത്തിലെ മികവുമെല്ലാം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. അത്തരം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും അഭിമാനം നല്‍കുന്നതാണോ ഇന്നത്തെ സ്ഥിതി. മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയ്‌ക്ക് മേല്‍ക്കൈ ഉള്ള മഹാരാജാസ് പ്രിന്‍സിപ്പളിനെ ചുട്ടെരിക്കുന്ന മനോഭാവത്തിലെത്തിയത് ആപല്‍ക്കരമാണ്.

പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍.എല്‍.ബീന കോളജിലില്ലാത്തതുകൊണ്ട് അവര്‍ ജീവനോടെ ഇന്നുണ്ട്. പ്രിന്‍സിപ്പലിന്റെ പവിത്രമായ കസേര അവരുടെ മുറിയില്‍നിന്ന് പുറത്തെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന് കേടുപാട് വരുത്തുന്നതും തമ്മില്‍ തല്ലുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണ്. പെട്രോളുമായി കോളജിലെത്തിയത് തന്നെ അതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലൊ. കോളജിനകത്ത് നിരന്തരം സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന വിദ്യാര്‍ത്ഥികളെ ശാസിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്.

ഒന്നും കാണാനും കേള്‍ക്കാനും പറയാനും സ്വാതന്ത്ര്യമില്ലാതെ പ്രിന്‍സിപ്പല്‍ തന്റെ മുറിയിലെ കസേരയില്‍ ഒതുങ്ങിയിരിക്കണമെന്നാണ് തിട്ടൂരം. എന്താണ് പ്രൊഫസര്‍ ബീനയെ വേട്ടയാടാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചത്? അത് സിപിഎം വളര്‍ത്തിക്കൊണ്ടുവരുന്ന മാടമ്പി സംസ്‌കാരമാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളോടുള്ള അസൂയയും അസഹിഷ്ണുതയുമാണവര്‍ക്ക്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സിപിഎം അണികളും പോലീസും വേട്ടയാടുന്നത് ദളിത് വിഭാഗത്തെയാണ്. പ്രൊഫസര്‍ ബീനക്കുണ്ടായതുപോലുള്ള അവഹേളനമാണ് ഡോ.സരസുവിനും ഉണ്ടായത്.

ബിരുദം നേടിയ കലാലയത്തില്‍ നിന്നുതന്നെ വിരമിക്കണമെന്നാഗ്രഹിച്ചാണ് ടി.എന്‍.സരസു പാലക്കാട് വിക്‌ടോറിയ കോളജിലെത്തിയത്. ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ നല്ല സ്വീകരണം ലഭിച്ച സരസു പടിയിറങ്ങിയത് കണ്ണീര്‍ ഉതിര്‍ത്തും തൊണ്ടയിടറിയുമാണ്. എസ്എഫ്‌ഐക്കാരും, അവര്‍ക്ക് പ്രേരണയും പിന്തുണയും നല്‍കുന്ന അധ്യാപകരുമാണതിന് വഴിവച്ചത്. പ്രിന്‍സിപ്പല്‍ ദളിത് വിഭാഗമായതിനാല്‍ അസൂയ, അത് ഒരു വനിത കൂടിയാകുമ്പോള്‍ അസഹിഷ്ണുതയായി.

പിന്നെ അവര്‍ ചെയ്യുന്നതെല്ലാം നിന്ദ്യം, നികൃഷ്ടം. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി ചാര്‍ജ്ജ് എടുത്തദിവസം തന്നെ ചില എസ്എഫ്‌ഐക്കാര്‍ അപമര്യാദയായി പെരുമാറി. ഇവിടെനിന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ് ടീച്ചറെ വേട്ടയാടിയത്. കുട്ടികളെ ഗുണ്ടകളാക്കുകയാണ് ഇടത് സംഘടനയായ എകെജിഎസ്ടി ചെയ്തത്. സരസുവരുന്നതിനു മുമ്പുതന്നെ എസ്എഫ്‌ഐയുടെ ഗുണ്ടായിസമായിരുന്നു കോളജില്‍. കോളജ് യൂണിയന്‍ ഉദ്ഘാടന ദിവസം അടിയുണ്ടാവുകയും അധ്യാപകരായ സ്റ്റാഫ് അഡൈ്വസര്‍, രണ്ട് ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിമാര്‍, മാഗസീന്‍ സ്റ്റാഫ് എഡിറ്റര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.

എകെജിഎസ്ടിയുടെ മെമ്പര്‍മാരായ ഇവര്‍ കളിയാക്കുന്ന തരത്തിലായിരുന്നു വിശദീകരണം നല്‍കിയത്. താന്‍ വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വരാതിരിക്കാന്‍ എകെജിഎസ്ടി ശ്രമിച്ചിരുന്നതായി സരസു പറയുന്നുണ്ട്. ടീച്ചറെക്കുറിച്ച് കോളജില്‍ അപവാദം പറഞ്ഞുപരത്തി. വിക്ടോറിയയെ ഓട്ടോണമസ് ആക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ആളാണെന്നു പറഞ്ഞുണ്ടാക്കി, ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്കാരെ നിയോഗിച്ചു. കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു കോളജ്. എസ്എഫ്‌ഐയുടെ ചൊല്‍പ്പടിക്ക് വഴങ്ങിയായിരുന്നു ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍. ഇത് നിര്‍ത്തലാക്കിയതോടെ പിന്നീട് ടീച്ചറിനെതിരെ ഗുണ്ടായിസം തുടങ്ങി. വിരമിക്കല്‍ ദിവസമാണ് ക്രൂരതയുടെ തനിരൂപം.

ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളജില്‍ എത്തിയപ്പോള്‍ ഗെയ്റ്റിനടുത്ത് ഒരു കുഴിമാടവും റീത്തും. പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്ന് എഴുതിവച്ചു. ജീവിതത്തില്‍ ആദ്യമായി തകര്‍ന്നുപോയ നിമിഷമെന്നാണ് ഡോ.സരസു പ്രതികരിച്ചത്. ഇത് ഇടതുപക്ഷ അധ്യാപകസംഘടനയുടെയും വിദ്യാര്‍ത്ഥികളുടെയും ഗുണ്ടായിസവും ആഭാസവുമാണ്. അതിനുശേഷം ആ കേസിന് എന്തുസംഭവിച്ചു എന്നറിയില്ല. മഹാരാജാസിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നുപേരെ സംഘടന പുറത്താക്കി എന്നുപറയുന്നു. എന്നാല്‍ അറിയേണ്ടത് ഒരു കാര്യമാണ്. കേരളത്തിലാകമാനം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രഗത്ഭരെ വേട്ടയാടുന്നു. പാവപ്പെട്ടവരെ ഇടിച്ച് ചാറാക്കുന്നു. കള്ളക്കേസില്‍ കുടുക്കുന്നു.

മുഖ്യമന്ത്രി മിണ്ടാത്തത് സ്വാഭാവികം. എന്നാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പലരും വിക്‌ടോറിയയിലെയും മഹാരാജാസിലെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് നാക്കിറങ്ങിപ്പോയോ? ആക്രമിക്കപ്പെടുന്നവര്‍ ദളിതരായാല്‍ ഇതൊക്കെ മതിയെന്നാണോ? ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.