ആലപ്പുഴ: സാമ്പത്തിക ആസൂത്രണ അധികാരങ്ങള്‍ താഴേത്തട്ടിലേക്ക് കൂടുതല്‍ എത്തമെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരവികേന്ദ്രീകരണം വഴി കൂടുതല്‍ അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ആസൂത്രണ അധികാരം താഴേത്തട്ടിലേക്ക് കൂടുതല്‍ ലഭിക്കേണ്ടതുണ്ട്. ആലംബഹീനരുടെയും അവശതയനുഭവിക്കുന്നവരുടെയും ഭിന്നശേഷിക്കാരുടെയും വാര്‍ഡുതലത്തിലുള്ള പട്ടിക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തയാറാക്കി സൂക്ഷിക്കണം.
ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും കൃത്യമായി എത്തിക്കാന്‍ ഇത് ഉപകരിക്കും. ജില്ലാ പഞ്ചായത്ത് 16 ലക്ഷം രൂപ മുടക്കി 28 പേര്‍ക്കാണ് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതെന്ന് യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
















