Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 09:13 pm IST
in Alappuzha

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി പിരിച്ചു വിടുമെന്ന് സൂചന. ഭരണ സമിതി പിരിച്ചു വിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കുന്നതിനു ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും 28നു ജോയിന്റ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ ബാങ്ക് സെക്രട്ടറിക്കു ഇന്നലെ നോട്ടീസ് നല്‍കി.

ബാങ്ക് മുന്‍ മാനേജര്‍, രണ്ടു ജീവനക്കാര്‍, സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് എഫ്‌ഐആര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം െ്രെകംബ്രാഞ്ചിനു കൈമാറുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡിപ്പോസിറ്റ് തുകയ്‌ക്ക് ലഭിച്ചത് വ്യാജ രസീതെന്ന് പരാതി

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ചില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്ത തുകയ്‌ക്ക് ലഭിച്ചത് വ്യാജ രസീതെന്ന് പരാതി. വെട്ടിയാര്‍ ഐശ്വര്യത്തില്‍ മുരളീധരന്‍ പിള്ളയാണ് തുക നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ കഴിയുന്നത്. മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് 12.5ശതമാനം പലിശ വാഗ്ദാനത്തില്‍ 16 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചത്.

എസ്ബിഐയുടെ ചെക്കുവഴിയാണ് തുക നല്‍കിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ബാങ്കില്‍ എത്തി ഫിക്‌സഡ് ഡിപ്പോസിറ്റ് രേഖകള്‍ ഹാജരാക്കിയപ്പോള്‍ രസീത് വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചതായും എന്നാല്‍ അടുത്ത ദിവസം ഇതില്‍ നിന്നും സേവിംഗ്‌സ് അക്കൗണ്ട് വഴി ഏഴു ലക്ഷം രൂപ ലോണായി പിന്‍വലിച്ചതായും കണ്ടെത്തി. ഇതു സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് മുരളീധരന്‍പിള്ള പറയുന്നത്.

നിക്ഷേപകന്‍ അറിയാതെ 28 കോടി; പരാതി നല്‍കും

മാവേലിക്കര: 77 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ 28 കോടി രൂപ എത്തിയതു സംബന്ധിച്ച് ഉടമ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. തഴക്കര കോലോലില്‍ കിഴക്കേതില്‍ അജിമോന്റെ അക്കൗണ്ടിലാണ് 28 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അസി.രജിസ്ട്രാറുടെ നോട്ടീസ് ലഭിച്ചതിന്‍ പ്രകാരം ബാങ്കില്‍ എത്തിയപ്പോഴാണ് അജിമോന്‍ വന്‍ തുകയുടെ ഡിപ്പോസിറ്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ തന്റെ അക്കൗണ്ടില്‍ 77 രൂപ മാത്രമെയുള്ളുവെന്ന് അജിമോന്‍ രേഖാമൂലം എഴുതി നല്‍കി. ഇതിന്മേല്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് അജിമോന്‍ പറഞ്ഞു.

ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

മാവേലിക്കര: താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ ബിജെപി വിളിച്ചു ചേര്‍ത്ത നിക്ഷേപകരുടെ യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ഭാരവാഹികളായി: വെട്ടിയാര്‍ മണിക്കുട്ടന്‍ (ചെയര്‍മാന്‍), വിജയകുമാര്‍ വിജയശൈലം (കണ്‍വീനര്‍), രംഗരാജ്, ജോണ്‍ വിളനിലത്ത് (വൈസ് പ്രസിഡന്റുമാര്‍), മധുവെട്ടിയാര്‍, മുരളീധരന്‍പിള്ള. എസ് (ജോയിന്റ് കണ്‍വീനറുമാര്‍), ശങ്കരന്‍ നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണസെല്‍ ജില്ലാ കണ്‍വീനര്‍ ആര്‍.വിശ്വനാഥന്‍, നഗരസഭാ പ്രതിപക്ഷനേതാവ് എസ്.രാജേഷ്, നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. കെ.വി. അരുണ്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എം.ഒ. ചെറിയാന്‍, മേഖലാ പ്രസിഡന്റുമാരായ ഹരികുമാര്‍, വിജയകുമാര്‍ പരമേശ്വരത്ത്, ജോണ്‍ വിളനിലത്ത്, ബിന്ദു എന്നിവര്‍ സംസാരിച്ചു.

പണം പിന്‍വലിക്കുവാന്‍ അവസരം ഒരുക്കണം: ബിജെപി

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പരിധിയില്ലാതെ അവരുടെ പണം പിന്‍വലിക്കുവാനുള്ള അവസരം അടിയന്തരമായി ഒരുക്കണമെന്ന് ബിജെപി മാവേലിക്കര മുനിസിപ്പല്‍ ഏരിയാ കമ്മറ്റിയുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മാവേലിക്കര വടക്ക് ഏരിയാകമ്മറ്റി പ്രസിഡന്റ് കെ.എന്‍. ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്ത ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ഏരിയാകമ്മറ്റി ജനറല്‍ സെക്രട്ടറി എസ്.സന്തോഷ്, ആര്‍.അശോക് കുമാര്‍, സുരേഷ് കുമാര്‍ പൂവത്തുംമഠം, മോഹന്‍ദാസ്, ഹരീഷ്, മനോജ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.