സിപിഎം കൊലപാതക രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച് ഇന്നലെആലപ്പുഴ നഗരത്തില്‍ നടത്തിയ പ്രകടനം
ആലപ്പുഴ: കണ്ണൂരില്‍ ധര്‍മ്മടത്ത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. അസഹിഷ്ണുതയ്‌ക്കെതിരെ പ്രസംഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെന്റെ മണ്ഡലത്തിലാണ് ഈ അറുംകൊല നടന്നത്. സ്വന്തം ജില്ലയില്‍ ഭരണമേറ്റിട്ട് അഞ്ചോളം സംഘപ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തുകയും നിരവധി വീടുകള്‍തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.
ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പിണറായിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഇതിനുതക്കവില സിപിഎം നല്‌കേണ്ടിവരുമെന്നും ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് വ്യവസ്ഥാപ്രമുഖ് കെ.എച്ച്. രാജീവ്, താലൂക് ബൗദ്ധിക് പ്രമുഖ് ഉത്തമന്‍, താലൂക് സേവാപ്രമുഖ് പ്രകാശന്‍, ബിഎംഎസ് ഭാരവാഹികളായ ഗോപകുമാര്‍, ഷാജി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്, എ.ഡി. പ്രസാദ്, അനീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















