കോഴിക്കോട്: സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ സേവാഭാരതി ആദരിക്കും. സ്നേഹാദരം 2017 എന്ന ചടങ്ങ് മൂഴിക്കല്‍ സേവാഭാരതി ബാലികാസദനത്തില്‍ 22ന് ഞായറാഴ്ച രാവിലെ 9ന് നടക്കും. ഡോ.കെ. മാധവന്‍കുട്ടി, ഡോ. എസ്. അച്യുതന്നായര്, ഡോ. വി.കെ. ശ്രീനിവാസന്, ഡോ. സി. ശ്രീകുമാര്‍, ഡോ. പി.എ.ലളിത, പട്ടയില്‍ പ്രഭാകരന്, എം.ടി. വിശ്വനാഥന്, താമരക്കാട് കൃഷ്ണന്‍നമ്പൂതിരി, കനകദാസ് പേരാമ്പ്ര, സി.കെ. സുധാകരന് എന്നിവരെയാണ് ആദരിക്കുന്നത്.
ഒ. രാജഗോപാല്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. സേവാഭാരതിയുടെ നൂതന പ്രോജക്ടായ ശ്രീധന്വന്തരി ആതുരസേവനകേന്ദ്രം നിര്മ്മാമനിധി സ്വീകരണം കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് സൂപ്രണ്ട് ഡോ. പി.എം. വാര്യര്‍ നിര്‍വ്വഹിക്കും. ഇന്‍കംടാക്സ് കമ്മീഷണര്‍ പി.എന്‍. ദേവദാസന് മുഖ്യാതിഥിയായിരിക്കും. ആര്‍എസ്എസ് സീമ ജാഗരണ്‍മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: