ആലപ്പുഴ: സ്വത്വബോധത്തിനപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടിലേക്ക് പട്ടികജാതി വിഭാഗങ്ങളെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ സ്വര്‍ണമെഡല്‍ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കും. പട്ടികജാതിക്കാര്‍ക്കായി വീടിനൊപ്പം 10,000 പഠനമുറികള്‍ സജ്ജീകരിക്കും. ഇതിനായി ഓരോ മുറിക്കും രണ്ടുലക്ഷം രൂപ ചെലവഴിക്കും.
പട്ടിക വര്‍ഗക്കാര്‍ക്കായി കമ്മ്യൂണിറ്റി പഠനമുറികളും സജ്ജമാക്കും. വിവാഹ ധനസഹായം ഒരുലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ.സുധാ സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു.
















