കണ്ണൂര്‍: പ്രശസ്ത കാന്‍സര്‍ രോഗ വിഗദ്ധന്‍ ഡോ.വി.പി.ഗംഗാധരനുമായി കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ക്കായി പ്രതിമാസ ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ 25 ന് വൈകുന്നേരം 3 മുതല്‍ 4 വരെ നടക്കും. നിലവില്‍ ചികിത്സ പൂര്‍ത്തിയായവര്‍, ചികിത്സ തുടര്‍ന്ന് നടത്തുന്നവര്‍, പുതിയ കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ഡോക്ടറുടെ വിഗദ്ധ ഉപദേശം തേടാവുന്നതാണ്. ടെലി കണ്‍സള്‍ട്ടേഷന്‍ ആവശ്യമുള്ളവര്‍ അവരവരുടെ റിക്കാര്‍ഡുകള്‍ സഹിതം കണ്ണൂര്‍ തെക്കി ബസാറിലുള്ള ഏയര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2705309, 2 703309.
















