കൂടാളി: മക്കളും കുടുംബാംഗങ്ങളും കയ്യൊഴിഞ്ഞ വയോധികനെ അമ്മ ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വൃദ്ധസദനത്തിലെത്തിച്ചു. വര്‍ഷങ്ങളായി കൂടാളി ഹൈസ്‌ക്കൂളിന് സമീപം കടത്തിണ്ണകളിലും ബസ്സ് സ്റ്റോപ്പിലും അന്തിയുറങ്ങി വരികയായിരുന്ന 73 കാരനായ വെളളുവ ഗോവിന്ദന്‍ എന്ന വയോധികനെയാണ് ട്രസ്റ്റ് അംഗങ്ങള്‍ അഴീക്കോട് ചാലിലെ ഗവണ്‍മെന്റ് വൃദ്ധസദനത്തിലെത്തിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി അവശ നിലിയിലായിരുന്നു ഇയാള്‍. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജി.ബാബു, ട്രസ്റ്റ് അംഗം കെ.എന്‍.മഹേഷ്, കൂടാളിയിലെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വൃദ്ധസദനത്തിലെത്തിച്ചത്. ഇയാളെ പിന്നീട് അനാഥ മന്ദിരത്തിലേക്ക് മാറ്റുമെന്ന് ഇവര്‍ അറിയിച്ചു.
















