കണ്ണൂര്‍: ജില്ലയിലെ നാല് താലൂക്കുകളിലെയും റേഷന്‍ കാര്‍ഡുടമകളില്‍ എ.എ.വൈ, പ്രയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് ശിക്ഷാ നടപടി ഒഴിവാക്കുന്നതിനായി 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുളള വീട് ഉളളവര്‍, നാലുചക്രവാഹനമുളളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, വിദേശത്ത് ജോലി, മറ്റ് ഇതരജോലികള്‍ മുഖേന 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുളളവര്‍, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സഹകരണമേഖല/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ഉളളവര്‍, സര്‍വീസ് പെന്‍ഷണര്‍ എന്നിങ്ങനെ പ്രയോറിറ്റി, എ.എ.വൈ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ഒരാഴ്ചയ്‌ക്കുളളില്‍ ഇക്കാര്യം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ക്കായി
















