കണ്ണൂര്‍: കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമി കണ്ണൂര്‍ കേന്ദ്രത്തില്‍ നാളെക്ലാസുകള് ആരംഭിക്കും. രാവിലെ 10 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അക്കാദമി കോ ഓര്‍ഡിനേറ്റര്‍ പി.കെ.ശങ്കരന്‍കുട്ടി, പ്രൊഫ.ഉമ്മന്‍ വര്‍ഗീസ്, ഡോ.ബിറ്റര്‍ എന്നിവരാണ് ഉദ്ഘാടന ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്യുക. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും, പ്ലസ് വണ്‍, പ്ലസ് ടു, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സുമാണ് മാങ്ങാട്ടുപറമ്പ് സെന്റര്‍ ഫോര്‍ എക്സലന്‍സിലെ അക്കാദമി കേന്ദ്രത്തില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: