കണ്ണൂര്‍: കാഞ്ഞിരോട് എഎല്‍പിംസ്‌കൂളില്‍ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസ ചരിത്രപ്രദര്‍ശനവും ദ്വിദിന സഹവാസ ക്യാംപും ഇന്നാരംഭിക്കും. രാവിലെ പത്തുമണിക്ക് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ നോര്‍ത്ത് ബിപിഒ കൃഷ്ണന്‍ കുറിയ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ചന്ദ്രന്‍ അഴീക്കോട് നയിക്കുന്ന പാട്ടുംകഥയും, പ്രജീഷ് വേങ്ങരയുടെ നേതൃത്വത്തില്‍ ഒറിഗാമി ശില്‍പ്പശാല, കളിയില്‍ അല്‍പം കാര്യം എന്നീ സെഷനുകള്‍ നടക്കും. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥന, ഡോക്യുഫിലിം പ്രദര്‍ശനം, ക്യാംപ് ഫയര്‍ എന്നിവയുമുണ്ടാകും. നാളെ രാവിലെ ആറു മണിക്ക് മുണ്ടേരിക്കടവ് തണ്ണീര്‍ത്തടത്തിലേക്ക് ഫീല്‍ഡ് ട്രിപ്പ്, തുടര്‍ന്ന് ഗംഗന്‍ അഴീക്കോട് നയിക്കുന്ന സത്യവും മിഥ്യയും, പ്രകൃതിയിലെ കൂട്ടുകാര്‍ എന്നീ സെഷനുകളും നടക്കും. ക്യാംപ് സമാപനച്ചടങ്ങ് പഞ്ചായത്ത് മെമ്പര്‍ സി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് പി.ലിംന ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
















