പയ്യാവൂര്‍: പൈസക്കരിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്സ്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുറന്നു. പൈസക്കരി ദേവമാതാ കോളേജ് ബില്‍ഡിംഗില്‍ മുന്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ പി.എം.ജോബ് അദ്ധ്യക്ഷത വഹിച്ചു. എടിഎം ഉദ്ഘാടനം ഫാ: ഡോ: തോമസ് മേല്‍വെട്ടവും ഡിജിറ്റല്‍ ബാങ്കിങ് ഉദ്ഘാടനം ഫാ: ഡോ: ജോസ് വെട്ടിക്കലും നിര്‍വ്വഹിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ്, ആഗ്‌നസ് വാഴപ്പള്ളി, ബിനോയി ജോസഫ്, ദേവസ്യ മേച്ചേരി, ഡോ: പി.വി.ജയപ്രകാശ്, പി.ജെ.ഫ്രാന്‍സീസ്, കെ.ടി.അദീബ് എന്നിവര്‍ പ്രസംഗിച്ചു.
















