അഴീക്കോട്: അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നെയ്യമൃത് ആരാധനാ ഉത്സവം ഇന്ന് വൈകുന്നേരം 6ന് നടക്കുന്ന തിരുവത്താഴത്തിനുള്ള അരിയളവോടെ ആരംഭിക്കും. നാളെ ഉച്ചക്ക് 12ന് കലശംകുളി, രാത്രി 8ന് തിടമ്പ് നൃത്തം, 15ന് വൈകുന്നേരം 5 മണിക്ക് അയ്യങ്കോവില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും നെയ്യെഴുന്നള്ളത്ത്, 16ന് വൈകുന്നേരം 5ന് തിടമ്പ് നൃത്തം, രാത്രി 8ന് കൂടിപ്പിരിയലോടെ ഉത്സവം സമാപനം.
















