കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിച്ച കോടിയര്‍ച്ചന 15ന് സമാപിക്കും. കോടിയര്‍ച്ചനയില്‍ പങ്കെടുക്കാനായി ജില്ലയ്‌ക്കകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് ഭക്തരാണ് നിത്യേന എത്തിച്ചേരുന്നത്. പരിപാടിയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6.30 മുതല്‍ ഭജനയും തിരുവാതിരയും നാളെ വൈകുന്നേരം സര്‍പ്പബലി, തുടര്‍ന്ന് ഭജന, സമാപന ദിവസം കോടിയര്‍ച്ചന യജ്ഞദീപ സമര്‍പ്പണം, സമാപന സമ്മേളനം എന്നിവ നടക്കും.
















