താഴെചൊവ്വ: തിലാനൂര്‍ യുപി സ്‌കൂള്‍ അലീഫ് അറബിക് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ ലോക അറബിക് ദിനാചരണം വിവിധ കലാപരിപാടികളോട ആചരിച്ചു. എം.രാജീവന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്ണ്‍ ഷാഹിന മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി.സി.മനോജ്, രാജിത്ത് മാസ്റ്റര്‍, അരവിന്ദന്‍ മാസ്റ്റര്‍, പി.പി.ബാബു, ടി.രൂപ, എന്നിവര്‍ സംസാരിച്ചു. ടി.കെ.റഫീസ് വാഴക്കാട് സ്വാഗതവും ജുമാന അസിന്‍ നന്ദിയും പറഞ്ഞു. അറബി ഭാഷാ കേളിയും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
















