കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹരിത പെരിമാറ്റച്ചട്ടം പാലിച്ച് നടപ്പാക്കുന്നതിനായി എല്ലാ വേദികളിലും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. കലോത്സവ വേദികള്‍ പൂര്‍ണ്ണമായും പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് തയ്യാറാക്കി വരുന്നത്. പരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും ഫ്‌ളക്‌സില്‍ അച്ചടിക്കുന്നത് ഒഴിവാക്കി പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമായിരിക്കണമെന്ന് ജില്ലാ ശുചിത്വ മിഷനും സംഘാടക സമിതിയും അഭ്യര്‍ത്ഥിച്ചു.
















