കാപ്പാട്: കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ളയോഗ പരിശീലന ക്യാമ്പ് കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളില്‍ ആരംഭിച്ചു. കെ.ബിജുവിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.കെ.ധനേഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ പ്രകാശന്‍ മാണിയോത്ത് പരിശീലനത്തിനു നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ സി.സി.രാമചന്ദ്രന്‍ സ്വാഗതവും കെ.ജിതിന്‍ നന്ദിയും പറഞ്ഞു. 50 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് രണ്ട് മാസക്കാലം നീണ്ടുനില്‍ക്കും.
















