ഇരിട്ടി: ഉളിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നാല്‍പ്പത്തി ഒന്‍പതാമത് വാര്‍ഷികാഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ എംപി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ടി.എ.ജോര്‍ജ്ജ്, കെ.ജെ.ജോസ് എന്നീ അദ്ധ്യാപകരെ പിടിഎ പ്രസിഡന്റ് സി.എം.കുര്യാക്കോസ് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. വാര്‍ഷികത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ നോവലിസ്റ്റ് രമേശന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ കെ.കെ.ലാലി, എച്ച്എം ടി.എ.ജോര്‍ജ്ജ്, ലൗലി ജോസ് പ്രകാശ്, സി.എം.ശശി, കെ.പി.ബാബു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
















