Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി ബിജെപി യാത്രയ്‌ക്ക് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:06 pm IST
inAlappuzha

ആലപ്പുഴ: റേഷന്‍ നിഷേധം, അക്രമരാഷ്‌ട്രീയം, സഹകരണ പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദന്‍ നയിച്ച മദ്ധ്യമേഖലാ പ്രചാരണ യാത്രയ്‌ക്ക് ഉജ്ജ്വല സമാപനം. ജില്ലാ അതിര്‍ത്തിയായ അരൂരില്‍ പ്രവര്‍ത്തകര്‍ യാത്രയെ വരവേറ്റു. തുടര്‍ന്ന് തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ യാത്രയ്‌ക്ക് വരവേല്പ് നല്‍കി. ആലപ്പുഴ, അമ്പലപ്പുഴ നിയോജകമണ്ഡലങ്ങള്‍ സംയുക്തമായാണ് സമാപന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് കുര്യന്‍, പി.എം. വേലായുധന്‍, ബി. ഗോപാലകൃഷ്ണന്‍, രേണു സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഇടതു വലതുമുന്നണികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ജനമദ്ധ്യത്തില്‍ പൊളിച്ചുകാട്ടിയാണ് യാത്ര മുന്നേറിയത്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഇരുമുന്നണികളും സംസ്ഥാന സര്‍ക്കാരും നടത്തിയ ജനവിരുദ്ധ സമീപനം പൊതുയോഗങ്ങളില്‍ ബിജെപി നേതാക്കള്‍ തുറന്നുകാട്ടി.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തില്‍ നാമാവശേഷമാകും

തുറവൂര്‍: ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച മദ്ധ്യമേഖലാ പ്രചാരണ യാത്രയ്‌ക്ക് തുറവൂരില്‍ വന്‍ വരവേല്പ്. 2021ലെ തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നാമാവശേഷമാകുമെന്ന് യോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ പറഞ്ഞു. രാജ്യത്ത് 25 ശതമാനത്തോളം കള്ളപ്പണമുണ്ടെന്ന് ആദ്യം പറഞ്ഞത് മുന്‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ്. എന്നാല്‍ സോണിയാ ഗാന്ധിയുടെ അടിമയായിരുന്ന അദ്ദേഹത്തിന് ഇതിനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. നട്ടെല്ലുള്ള നരേന്ദ്രമോദി നല്ല നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ പിന്നില്‍ നിന്ന് കുത്താനാണ് കള്ളപ്പണമുന്നണികള്‍ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

നിരോധിച്ച അഞ്ഞൂറ് നോട്ടിന്റെ അവസ്ഥയാണ് വി.എസ്. അച്യുതാനന്ദനെന്ന് ജാഥാക്യാപ്റ്റന്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മേഖലാ പ്രചരണ ജാഥയ്‌ക്ക് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പിണറായി മരണത്തിന്റെ വ്യാപാരിയാണ്. ഇവിടെ ജീവിക്കാനുള്ള അവകാശം യാചിച്ചല്ല ബിജെപി യാത്ര നടത്തുന്നത്. ജനാധിപത്യപരമായുള്ള പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കാന്‍ കേരളം സിപിഎമ്മിന് സ്ത്രീധനം കിട്ടിയതല്ല. ഫെഡറല്‍ സംവിധാനത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ പിണറായി തയാറാകണമെന്ന് അവര്‍ പറഞ്ഞു. സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ നൂറ്റി പതിനാല് പേരെ ശോഭാ സുരേന്ദ്രന്‍ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി. രാജഗോപാല്‍, ഇന്ദുചൂഡന്‍, കെ. സോമന്‍, ഡി. അശ്വിനീദേവ്, കെ. ജയകുമാര്‍, പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, സുമംഗലീ മോഹന്‍, സി. മധുസൂദനന്‍, ബി. ബാലാനന്ദ്, ദിലീപ് കുമാര്‍, എല്‍.പി. ജയചന്ദ്രന്‍, എം.വി. രാമചന്ദ്രന്‍, സി.എ. പുരുഷോത്തമന്‍, അമ്പിളീ ബാബു, സി. മിഥുന്‍ലാല്‍, കെ.സി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

അരി പൂഴ്‌ത്തിവച്ച് ജനങ്ങളെ

ഇടതുസര്‍ക്കാര്‍ കബളിപ്പിക്കുന്നു

ചേര്‍ത്തല: കേന്ദ്രം കൊടുത്ത അരി സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച് കേന്ദ്രം അരി നല്‍കുന്നില്ലെന്ന് പറഞ്ഞ് കേരള ജനതയെ ഇടതുപക്ഷ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

കേന്ദ്രം നല്‍കിയ അരി പിടിച്ചെടുത്ത് പാവപെട്ടവര്‍ക്ക് വിതരണം ചെയ്യുവാന്‍ ബിജെപിക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. ബിജെപി മദ്ധ്യമേഖലാ പ്രചാരണ ജാഥക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അവര്‍.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ കേന്ദ്രം സമയം നീട്ടിനല്‍കിയിട്ടുപോലും നടപ്പാക്കാന്‍ കഴിയാത്ത ചുക്കിനും ചൂണ്ണാമ്പിനും കൊള്ളാത്ത ഭക്ഷ്യമന്ത്രിയാണ് കേരളത്തിന്റെത്. കഴിവില്ലെങ്കില്‍ രാജിവച്ച് കഴിവുള്ളവര്‍ സ്ഥാനത്ത് വരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എം.പി. ശങ്കരന്‍കുട്ടി, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, സുമംഗലി മോഹന്‍, അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, അഡ്വ. പി.കെ. ബിനോയ്, കെ. സാജന്‍, ആര്‍. പൊന്നപ്പന്‍, കെ.ബി. ഷാജി, സുമി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

തോമസ് ഐസക് അബദ്ധങ്ങള്‍ വിളമ്പുന്ന സ്വപ്നജീവി

ആലപ്പുഴ: ഒരേ സമയം പലവിധ സ്വപ്നങ്ങള്‍ കണ്ട് അബദ്ധങ്ങള്‍ വിളമ്പുന്ന സ്വപ്നജീവിയാണ് ധനമന്ത്രി തോമസ് ഐസക്കെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപി മദ്ധ്യമേഖലാ പ്രചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ അബദ്ധങ്ങള്‍ കാരണം മുഖ്യമന്ത്രി പുലിവാലുപിടിച്ചഅവസ്ഥയിലാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനും വാഗ്ദാന ലംഘനം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനുമിടയിലാണ് പൊതുജനം. കട്ടന്‍ചായ കുടിച്ച് തൊഴിലാളികളെ ഉദ്ധരിച്ച നേതാക്കള്‍ക്കു പകരം വിദേശ നിര്‍മ്മിത കാറില്‍ വന്നിറങ്ങി ഉദ്ഘാടനങ്ങള്‍ മാത്രം നടത്തിമടങ്ങുന്ന നേതാക്കളുടെ പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മില്‍ ക്യൂ നിന്നവര്‍ അടുത്ത ദിവസം ക്യൂ നിന്നത് ബിജെപിക്ക് വോട്ടു ചെയ്യാനാണ്. അതിനു തെളിവാണ് നോട്ട് അസാധുവാക്കലിനു ശേഷമുള്ള ബിജെപി തെരഞ്ഞെടുപ്പു വിജയങ്ങള്‍. ബിജെപിയുടെ പ്രസക്തി സഹ്യനിപ്പുറവും വര്‍ദ്ധിച്ചതിന്റെ ലക്ഷണമാണ് പ്രചാരണ യാത്രയില്‍ ലഭിക്കുന്ന സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് സ്വീകരണത്തിന് മറുപടി പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും നികുതി വരുമാനം കൂട്ടുന്നതിലും പരാജയപ്പെട്ട ധനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് താരമാകാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബിജെപി ജനകീയ വിചാരണയിലൂടെ അധികാരത്തിലെത്തുന്ന കാലം വിദൂരമല്ല. വിഎസിന്റെ നെഞ്ചത്ത് യെച്ചൂരിയും പിണറായിയും ചാപ്പ കുത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയെ ജനകീയ വിചാരണ ചെയ്യുമെന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വയം വിചാരണയാണെന്നും അവര്‍ പറഞ്ഞു.

യോഗത്തില്‍ അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ്കുര്യന്‍, പി.എം. വേലായുധന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, എം.പി. ശങ്കരന്‍കുട്ടി, കെ. സോമന്‍, ബി. രാധാകൃഷ്ണമേനോന്‍, കെ. ജയകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, കെ.ജി.കര്‍ത്ത, കൊട്ടാരം ഉണ്ണികൃഷ്ണന്‍, എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, സി.എ. പുരുഷോത്തമന്‍, ഗീതാ രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.