ധര്‍മ്മടം: കേരളത്തിലെ സാധാരണക്കാരായ ആളുകളുടെ ജീവല്‍ പ്രശ്‌നമായ ഭക്ഷ്യ പ്രതിസന്ധിക്ക് ഉത്തരവാദികളായ പിണറായി സര്‍ക്കാറിനെതിരെ അരി സമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ബിജെപി ഉത്തരമേഖലാ പ്രചരണ യാത്രക്ക് ധര്‍മ്മടത്തെ ചിറക്കുനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യവും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് പിണറായിയും കോടിയേരിയും വ്യാമോഹിക്കുകയാണ്. അധികാരത്തില്‍ വന്ന് ആറ് മാസം കഴിഞ്ഞിട്ടും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാറിന് ജനങ്ങള്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.കെ.വിനോദ് കുമാര്‍. മോഹനന്‍ മാനന്തേരി, വി.പി.സുരേന്ദ്രന്‍, എ.ജിനചന്ദ്രന്‍, ഗോപീകൃഷണന്‍ എന്നിവര്‍ സംസാരിച്ചു
















