കണ്ണൂര്‍: മദ്യ-മയക്കുമരുന്ന്-ലഹരി മാഫിയകളെ തുടച്ചുമാറ്റണമെന്ന് നാഷണല്‍ യൂത്ത് പ്രോജക്ട് ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജവഹര്‍ ലൈബ്രറിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാന കേന്ദ്രങ്ങളില്‍ നടത്തിയ ദേശീയോദ്ഗ്രഥന ക്യാമ്പുകളിലും സദ്ഭാവന യാത്രകളിലും പങ്കെടുത്ത യുവതീ യുവാക്കള്‍ പങ്കടുത്തു. ചെയര്‍മാന്‍ കെ.എച്ച്.ജോണിന്റെ അധ്യക്ഷതയില്‍ എന്‍വൈപി ദേശീയ സെക്രട്ടറി കാരയില്‍ സുകുമാരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ താമരശ്ശേരി, ഷമീര്‍ ബാവ, ഡോ.ടി.എം.സുരേന്ദ്രനാഥ്, ബാബു.സി.മലപ്പട്ടം, അബ്ദുള്‍ റഹിമാന്‍ കൊളത്തായി, കെ.എസ്.പൊതുവാള്‍, പയ്യന്നൂര്‍ വിനീത് കുമാര്‍, കെ.പി.മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കാരയില്‍ സുകുമാരന്‍, സി.എച്ച്.അബൂബക്കര്‍ ഹാജി, എം.പങ്കജാക്ഷന്‍ മാസ്റ്റര്‍ (രക്ഷാധികാരിമാര്‍), കെ.എഎച്ച്.ജോണ്‍ (ചെയര്‍മാന്‍), ഡോ.ടി.എം.സുരേന്ദ്രനാഥ് (വൈസ് ചെയര്‍മാന്‍), ബാബു സി. മലപ്പട്ടം, പയ്യന്നൂര്‍ വിനീത് കുമാര്‍ (ജന.സെക്രട്ടറിമാര്‍), അബ്ദുറഹിമാന്‍ കൊളത്തായി (ട്രഷറര്‍ & പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















