കരിപ്പാല്‍: കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ തിമിരി, ഏളയാട്, ചിറ്റടി പ്രദേശങ്ങളിലെ തറവാട് കുടുംബ കൂട്ടായ്‌മ ഏളയാട്‌വെച്ച് നടന്നു. ട്രസ്റ്റ് സ്ഥാപക പ്രസിഡണ്ട് കെ.പി.കുഞ്ഞപ്പന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് കെ.കെ.യശോദ, കെ.കെ.വിജയന്‍ മാസ്റ്റര്‍, കെ.പി.ജനാര്‍ദ്ദനന്‍, കെ.കെ.നാരായണന്‍ ചിറ്റടി എന്നിവര്‍ പ്രസംഗിച്ചു. കെ.പി.കരുണാകരന്‍ സ്വാഗതവും കെ.കെ.വിജയന്‍ ചിറ്റടി നന്ദിയും പറഞ്ഞു. തിമിരി-എളയാട്-ചിറ്റടി മേഖലാ കമ്മറ്റി രൂപീകരിച്ചു. കെ.പി.കരുണാകരന്‍ (പ്രസിഡണ്ട്), കെ.പി.നാരായണന്‍, കെ.കെ.വിജയന്‍ ചിറ്റടി (വൈസ് പ്രസിഡണ്ട്), കെ.കെ.നാരായണന്‍ ചിറ്റടി (സെക്രട്ടറി), കെ.പി.രാജേഷ് (ജോ.സെക്രട്ടറി) എന്നിവര ഭാരവാഹികളായി തെരഞ്ഞെടുത്തു.
















