ആലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 14ന് നടക്കും. രാവിലെ എട്ടിന് ചലച്ചിത്രതാരങ്ങളായ ഭാമയും മല്ലിക സുകുമാരനുംചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്. ജയകുമാര്‍അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി അടിമറ്റത്ത് മഠം പരമേശ്വര ഭട്ടതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികളായ കെ.കെ. അനില്‍, പ്ലാവറ പ്രവീണ്‍കുമാര്‍, വി. ഷിജു, മനുമോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















