പയ്യാവൂര്‍: പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്റെയും, ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്റെയും, സാഹിത്യ വേദിയുടെയും, ഫോക്‌ലോര്‍ ക്ലബ്ബിന്റെയും ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഡോ: ജോസ് വെട്ടിക്കല്‍, വി.എസ്.അനില്‍കുമാര്‍, പത്മനാഭന്‍ കാവുമ്പായി, ഡെയ്‌സി ചിറ്റൂപ്പറമ്പില്‍, ഫാ:ജോര്‍ജ് പടിഞ്ഞാറേ ആനശേരില്‍, ജോസ് വെട്ടത്ത്, പി.വി.ജയപ്രകാശ് റോയി സേവൂര്‍, അരുണ്‍ പോള്‍ സിറില്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
















