കണ്ണൂര്‍: കൊറ്റാളിയില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുജന്‍ദാസ് (25), പൂജാ ദാസ് (20) ഇവരുടെ ഒരുവയസ്സുള്ള കുട്ടി ആരോഹ്, പനങ്കാവിലെ രവീന്ദ്ര ഭവനില്‍ നളിനി (68), പുഷ്പ (58) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















