കണ്ണൂര്‍: ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനവും സ്മാരക പുരസ്‌കാര സമര്‍പ്പണവും 26ന് നടക്കും. കണ്ണൂര്‍ വീറ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മണ്ഡ്യന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.കെ.നമ്പ്യാര്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തും. ഡോ.കൂമുള്ളി ശിവരാമന്‍ പ്രഭാഷണം നടത്തും. കെപിഎ റഹീം അഴീക്കോട് സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങും.
















