കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം കൂട്ടയോട്ടം നടത്തി. മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഫഌഗ് ഓഫ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കലോത്സവ സബ്കമ്മറ്റി ഭാരവാഹികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. മുന്‍സിപ്പല്‍ സ്‌കൂളില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി സ്‌കൂളില്‍ സമാപിച്ച പരിപാടിക്ക് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.ഇന്ദിര, ജില്ലാവിദ്യാഭ്യാസ ഡയറക്ടറുടെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സി.പി.പത്മരാജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എന്‍ വിനോദ്, അധ്യാപക സംഘടനാപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















