മട്ടന്നൂര്‍: 58-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മട്ടന്നൂരിലെ കടത്തനാടന്‍ കളരി സംഘത്തിന് മികച്ച വിജയം. തിരുവനന്തപുരത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മെയ്‌പയറ്റ് ചുവടുകള്‍, ചവിട്ടിപൊങ്ങല്‍ എന്നീ ഇനങ്ങളില്‍ ഗോകുല്‍, തീര്‍ത്ഥരാജന്‍, ഹരിലാല്‍, അരുണിമ, വിശാല്‍ എന്നിവര്‍ക്ക് ഒന്നാംസ്ഥാനം ലഭിച്ചു. കെ.സുനില്‍ ഗുരുക്കളാണ് പരിശീലകന്‍.
















