കണ്ണൂര്‍: 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന അമ്പത്തിയേഴാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശീര്‍ഷകഗാനമൊരുങ്ങി. കണ്ണൂരിന്റെ ചരിത്രസാംസ്‌കാരിക പശ്ചാത്തലവും കേരളീയകലകളുടെ ദൃശ്യചാതുരിയും കോര്‍ത്തിണക്കി നിര്‍മ്മിച്ച ശീര്‍ഷകഗാനത്തിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.
ഏഴ് ദിനരാത്രങ്ങളിലായി സുകുമാരകലകളുടെ നിറച്ചാര്‍ത്തൊരുക്കാന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവമെത്തുന്നതിന് കേളികൊട്ടായി ശീര്‍ഷകഗാനം. കണ്ണൂരിന്റെ സാംസ്‌കാരികത്തനിമയും ചരിത്രപാരമ്പര്യവുമൊക്കെ കണ്ണിലും കാതിലുമെത്തിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ശീര്‍ഷകഗാനമാണ് തയ്യാറാക്കിയിത്. ശീര്‍ഷകഗാനത്തിന്റെ രചനയും സാജു ഗംഗാധരനും സംഗീതസംവിധാനം ബിനേഷ് കരുണുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
















