ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭിക്കാനുള്ള ക്ഷാമബത്ത കുടിശിഖ തീര്‍ത്തു നല്‍കണമെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം കെ. മധു പറഞ്ഞു. കേരള എന്‍ജിഒ സംഘ് അമ്പലപ്പുഴ താലൂക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന്‍ തടസ്സപ്പെടാത്ത വീതിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ആര്‍. രമാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍, സംസ്ഥാന ജോ.സെക്രട്ടറി എ. പ്രകാശ്, വി. ബാബു, എല്‍. ഷീജ, ആര്‍. കരുണാകരന്‍, ആര്‍.കെ. മോര്‍ണിങ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എല്‍. ഷീജ (പ്രസിഡന്റ്), കെ. ഉത്തമന്‍ (വൈസ് പ്രസിഡന്റ്), വി. ബാബു (സെക്രട്ടറി), കെ. ഉഷാകുമാരി (ജോ. സെക്രട്ടറി), സരള (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















