പിലാത്തറ: പിലാത്തറ സിഎം മാള്‍ വ്യാപാരി കൂട്ടായ്‌മ മംഗലാപുരം ഫാ.മുള്ളേഴ്‌സ് ആശുപത്രിയുടെ സഹകരണത്തോടെ 29ന് മുഖത്തിന് വൈകൃതം, മുച്ചിറി തുടങ്ങിയ രോഗ നിര്‍ണ്ണയവും സൗജന്യ ശസ്ത്രക്രിയാ കേമ്പും നടത്തും. മുഖവൈകല്യം മൂലം വിഷമിക്കുന്നവര്‍ക്ക് വിദഗ്ദ പരിശോധന നല്‍കി ശേഷം ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് ഭക്ഷണം, താമസ്, മരുന്ന് അടക്കം എല്ലാം സൗജന്യമായി ചെയ്തുകൊടുക്കും. പങ്കെടുക്കുന്നവര്‍ 999520210, 9497490133 നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനം സി.എം.മാള്‍ വികസന സമിതി പ്രസിഡണ്ട് പ്രതീഷ് മാവില, സെക്രട്ടറി അനീഷ് കുമാര്‍, ഡോ.നവീന്‍ റാവു, ഡോ.കെ.പി.ഷാനവാസ്, പി.പി.ബാബു, പി.വി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















